Connect with us

Business

ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ എം എ യൂസുഫലിക്ക്‌ ഓഹരി പങ്കാളിത്തം

Published

|

Last Updated

Yusuf-Ali

കൊച്ചി: ഒരു കാലത്ത് നമ്മുടെ പൂര്‍വികരെ അടക്കി ഭരിച്ച ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഓഹരികള്‍ പ്രമുഖ മലയാളി വ്യവസായി എം എ യൂസുഫലി സ്വന്തമാക്കി. കമ്പനിയുടെ 10 മുതല്‍ 15 ശതമാനം വരെ ഓഹരികളാണ് ആദ്യഘട്ടത്തില്‍ യൂസുഫലി വാങ്ങുന്നത്. ഒക്ടോബര്‍ ആദ്യവാരത്തില്‍ യൂസുഫലിയുടെ എം കെ ഗ്രൂപ്പും ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മില്‍ കരാര്‍ ഒപ്പിടുമെന്നാണ് സൂചന.

മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലും എം കെ ഗ്രൂപ്പിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൂടെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കും. 1600ല്‍ സ്ഥാപിതമായ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വ്യാപാര സ്ഥാപനം എന്നതില്‍ നിന്ന് പില്‍കാലത്ത് ഇന്ത്യയിലെ ഒരു അധികാര ശക്തിയായി മാറുകയായിരുന്നു.

Latest