Connect with us

National

ഗുജറാത്തില്‍ ബീഫ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുമെന്ന് സംഘ്പരിവാര്‍

Published

|

Last Updated

vhpഅഹമ്മദാബാദ്: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഗുജറാത്തിലേക്ക് ബീഫ് കൊണ്ടുവരുന്നത് തടയാനായി പ്രധാന നഗരങ്ങളിലെ ഹൈവേകളിലെല്ലാം ബീഫ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുമെന്ന് സംഘ്പരിവാര്‍. വി എച്ച് പി, ബരറംഗ്ദള്‍ സംഘടനകളാണ് ഈ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് തുടങ്ങിയ നഗരങ്ങിലെല്ലാം ചെക്ക് പോസ്റ്റുകള്‍ പ്രവര്‍ത്തിക്കും. ഇത്തരം ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ആഭ്യന്തര സെക്രട്ടറിയെ സമീപിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ഗോവധം നിരോധിച്ചിട്ടുണ്ടെങ്കിലും ഗോവധം നടക്കുന്നുണ്ടെന്ന് വി എച്ച് പി ഗുജറാത്ത് ജനറല്‍ സെക്രട്ടറി രഞ്‌ജോദ് ബര്‍വദ് പറഞ്ഞു.

Latest