Connect with us

Kozhikode

ആത്മസമര്‍പ്പണത്തിന് സന്നദ്ധരാവുക: എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട്: പ്രവാചകനായ ഇബ്‌റാഹീം നബിയുടെ ത്യാഗ പഥങ്ങള്‍ അനുസ്മരിച്ച് ലോകം ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. ഈ സുദിനത്തില്‍ മുഴുവന്‍ സഹോദരങ്ങള്‍ക്കും എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആശംസകള്‍ നേര്‍ന്നു. ആത്മസമര്‍പ്പണം, ത്യാഗം, അനുസരണ തുടങ്ങിയ ഗുണവിശേഷങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രേരണയാണ് ബലിപെരുന്നാള്‍ നല്‍കുന്നത്. ആഭാസത്തിലൂടെ ആഘോഷത്തിന്റെ പൊലിമ നശിപ്പിക്കുന്നതിനു പകരം വേദനിക്കുന്ന മനസുകളോട് ഐക്യപ്പെടാനും സമഭാവനയോടെ പെരുമാറാനും പെരുന്നാള്‍ പ്രചോദനമാവണമെന്നും സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി ഈദ് സന്ദേശത്തില്‍ പറഞ്ഞു.

Latest