Connect with us

Kerala

ജോയ്‌സ് ജോര്‍ജിനെതിരെ കേസെടുക്കേണ്ടെന്ന് തിരുവഞ്ചൂര്‍

Published

|

Last Updated

തിരുവന്തപുരം: തന്നെ തടഞ്ഞതിന് ജോയ്‌സ് ജോര്‍ജ് എംപിക്കെതിരെ  കേസെടുക്കേണ്ടെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമങ്ങള്‍ക്കും അപ്പുറമുള്ള കാര്യമാണിത്. ജോയ്‌സിന്റേത് പ്രത്യേക മനോഭാവമാണ്. മാറേണ്ടത് മനസ്സാണ്. കേസെടുക്കേണ്ടെന്ന് . മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി നേര്യമംഗലം മാമലക്കണ്ടത്ത് റോഡിലെ പൊളിച്ചുമാറ്റിയ കലുങ്ക് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ മന്ത്രിയെ ജോയ്‌സ് ജോര്‍ജും സംഘവും തടഞ്ഞിരുന്നു. തുടര്‍ന്ന് എം പിക്കും കണ്ടാലറിയാവുന്ന 20 പേര്‍ക്കുമെതിരെ കേസെടുത്തിരുന്നു. സ്ഥലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിയതോടെ സംഘര്‍ഷാവസ്ഥ ഉണ്ടായി.

Latest