National
ജയലളിത സ്വയം വലയില്‍ കുടുങ്ങിയതെന്ന് കരുണാനിധി
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത സ്വയം വലയില്‍ കുടുങ്ങുകയായിരുന്നുവെന്ന് ഡി എം കെ നേതാവ് എം കരുണാനിധി. അവര്‍ തന്നെ അതിനായുള്ള സാഹചര്യം ഉണ്ടാക്കുകയായിരുന്നു. ഇന്ന് തനിക്ക് സംഭവിച്ച വീഴ്ചയുടെ പാഠങ്ങള്‍ വായിക്കുകയാവും അവര്‍. എന്നാല്‍ ദ്രാവിഡ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് ജയലളിത സഹായിച്ചിട്ടുണ്ടെന്നും കരുണാനിധി പറഞ്ഞു. അധികാരത്തില്‍ തരിച്ചുവരിക എന്നത് ജയലളിതയുടെ സ്വപ്നം മാത്രമാണെന്നും അതൊരിക്കലും യാഥാര്‍ത്ഥ്യമാകില്ലെന്നും കരുണാനിധി പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോടതി ശിക്ഷിച്ച ജയലളിത ഇപ്പോള്‍ പരപ്പന അഗ്രഹാര ജയിലിലാണ്. ജയലളിതയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു.
---- facebook comment plugin here -----