Connect with us

International

ഇറാഖില്‍ സ്‌ഫോടന പരമ്പര; 50 മരണം

Published

|

Last Updated

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ മൂന്ന് കാര്‍ ബോംബാക്രമണങ്ങളില്‍ 50 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം.
ചെക്ക് പോസ്റ്റിലേക്ക് കാറോടിച്ചു കയറ്റിയായിരുന്നു ആദ്യ ആക്രമണം. ഷൂലാ ജില്ലയിലെ തിരക്കേറിയ വ്യാപാര കേന്ദ്രത്തിലേക്കാണ് മറ്റൊരു ആക്രമണം നടത്തിയത്. ഷൂലയിലെ തന്നെ ചെക്ക് പോസ്റ്റിലേക്കായിരുന്നു മൂന്നാമത്തെ ആക്രമണം. ഇറാഖിലെ മാധ്യമപ്രവര്‍ത്തകനെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ വധിച്ചതിനു പിന്നാലെയാണ് സ്‌ഫോടന പരമ്പര. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Latest