Kerala
ഏതൊക്കെ വകുപ്പുകളാണ് തന്റേതെന്ന് അറിയില്ലെന്ന് മന്ത്രി മുനീര്‍

തിരുവനന്തപുരം: തനിക്ക് പോലും തന്റെ വകുപ്പുകളറിയില്ലെന്ന് മന്ത്രി എം കെ മുനീര്‍. തദ്ദേശ സ്വയംഭരണ വകുപ്പിനെ വിഭജിച്ചതോടെ വകുപ്പുകള്‍ സംബന്ധിച്ച് വ്യക്തതയില്ലാതായി. തന്റെ വകുപ്പിന്റെ കീഴിലാണെന്ന് കരുതി നടപടികള്‍ കൈക്കൊള്ളുമ്പോഴാണ് അത് തന്റെ വകുപ്പ് അല്ലെന്ന് അറിയുന്നത്. ഇതു കാരണം പല ജീവനക്കാരുടേയും ആനുകൂല്യങ്ങളുടേയും മറ്റും കാര്യത്തില്‍ വ്യക്തമായ തീരുമാനം എടുക്കാന്‍ കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു.
വീവ്ച പരിശോധിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
---- facebook comment plugin here -----