Connect with us

Health

എബോള ഇന്ത്യയില്‍ ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ചെന്നൈ: ലോകത്തെ ഭീഷണിയിലാഴ്ത്തിയ എബോള രോഗം ഇന്ത്യയില്‍ ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ പ്രൊഫസറും പൊതുജനാരോഗ്യ വിദഗ്ധനുമായ ആശിഷ് ജാ “ദ ഹിന്ദു” പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എബോള രോഗം ഇന്ത്യയില്‍ എത്താന്‍ വളരെയധികം സാധ്യതയുണ്ട്. ഒരു പക്ഷേ ഈ വര്‍ഷം തന്നെ ഇന്ത്യയില്‍ എത്തുമെന്നും ജാ പറഞ്ഞു.
പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ രോഗം എത്താനുള്ള സാധ്യത വളരെയധികമാണ്. സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഫ്രിക്കയില്‍ പടരുന്ന എബോള രോഗം ഈയിടെ അമേരിക്കയിലും മൂന്ന് പേര്‍ക്ക് സ്ഥിരീകരിച്ചിരുന്നു. രോഗികളെ പരിചരിക്കുന്നവര്‍ക്കും രോഗം പടരാനുള്ള സാധ്യതയാണ് എബോളയെ കൂടുതല്‍ അപകടകാരിയാക്കുന്നത്.

 

Latest