Connect with us

International

ഇറാഖില്‍ ശിയാ പള്ളിക്ക് നേരെ ചാവേര്‍ ആക്രമണം; 21 മരണം

Published

|

Last Updated

ബാഗ്ദാദ്: ഇറാഖിലെ ശിയാ പള്ളിക്കുനേരെ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 20ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പള്ളിയിലെ ഖബറടക്ക ചടങ്ങിനിടെ പശ്ചിമ ബാഗ്ദാദിലാണ് സംഭവം.
ഖബറടക്ക ചടങ്ങ് നടക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് സ്‌ഫോടക വസ്തുക്കളുമായി എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ പള്ളിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഇറാഖില്‍ ചാവേര്‍ ആക്രമണങ്ങള്‍ ശക്തമായിട്ടുണ്ട്.

Latest