Kerala
എബോള: കേരളം പ്രതിരോധ സംവിധാനം ശക്തമാക്കുന്നു

തിരുവനന്തപുരം: ലോകത്തെ ഭീതിയിലാഴ്ത്തി എബോള രോഗം പടരുമ്പോള്‍ കേരളം രോഗ പ്രതിരോധ, നിരീക്ഷണ സംവിധാനങ്ങള്‍ ശ്കതമാക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 109 പേര്‍ കേരളത്തില്‍ നിരീക്ഷണത്തിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്താന്‍ ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുന്നുണ്ട്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശന പരിശോധന നടത്തുന്നുണ്ട്. എബോള മരണം വിതയ്ക്കുന്ന ലൈബീരിയ, ഗിനിയ, സിയാറാ, ലിയോണ്‍ എന്നീവിടങ്ങളില്‍ നിന്നെത്തുന്നവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 500ലധികം പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ രോഗ ലക്ഷണം കണ്ടെത്തിയ രണ്ട് പേരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്ക് അയച്ചെങ്കിലും രോഗം സ്ഥിരീകരിച്ചില്ല. സംസ്ഥാനത്തെ നാല് ഡോക്ടര്‍മാര്‍ക്ക് ഇപ്പോള്‍ ഡല്‍ഹിയില്‍ വിദ്ഗ്ധ പരിശീലനം നല്‍കുന്നുണ്ട്. ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകീട്ടാണ് ഉന്നതതല യോഗം.