International
നൈജീരിയയെ എബോള വിമുക്തമായി പ്രഖ്യാപിച്ചു
ലണ്ടന്‍: എബോള രോഗം ബാധിച്ച് 4500 പേര്‍ മരിക്കാനിടയായ നൈജീരിയയെ എബോള വിമുക്ത രാജ്യമായി പ്രഖ്യാപിച്ചു. എബോള വൈറസിനെ നൈജീരിയില്‍ നിന്ന് വിജയകരമായി തുടച്ചുനീക്കിയതായി ലോകാരോഗ്യ സംഘടനയാണ് പ്രഖ്യാപിച്ചത്. സെപ്തംബര്‍ എട്ടിന് ശേഷം നൈജീരിയില്‍ നിന്ന് എബോള വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡബ്ല്യൂ എച്ച് ഒ വ്യക്തമാക്കി. എബോള വൈറസ് ഇല്ലെന്ന് ഉറപ്പാക്കാന്‍ വേണ്ട 42 ദിവസം പന്നിട്ട സാഹചര്യത്തിലാണ് രാജ്യത്തെ എബോള വിമുക്തമായി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച സെനഗലിനെയും എബോള വിമുക്തമായി ഡബ്ല്യൂ എച്ച് ഒ പ്രഖ്യാപിച്ചിരുന്നു.
---- facebook comment plugin here -----