National
യെദിയൂരപ്പക്കെതിരായ കേസ് അന്വേഷിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി

ബംഗളുരു: കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദിയൂരപ്പക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. കേസ് തള്ളിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. മുഖ്യമന്ത്രിയായിരുന്ന കാലത്ത് 6000 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.
സര്‍ക്കാര്‍ ഭൂമി മക്കള്‍ക്കും ബന്ധുക്കള്‍ക്കും മറിച്ചുനല്‍കിയെന്നാണ് ആരോപണം. യെദിയൂരപ്പക്കെതിരായ കോടതി വിധി ബിജെപിയേയും വെട്ടിലാക്കി. അഴിമതിക്കേസില്‍ യെദിയൂരപ്പക്ക് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനവും നഷ്ടമായിരുന്നു.
---- facebook comment plugin here -----