Malappuram
ആക്കോട്ട് ചേളാരി ഗുണ്ടാ ആക്രമണം: അഞ്ച് പേര്‍ക്ക് പരിക്ക്
വാഴക്കാട്: ആക്കോട് സുന്നിപ്രവര്‍ത്തകര്‍ക്കുനേരെ വിഘടിത ചേളാരിഗുണ്ടാആക്രമണം. അഞ്ച് പ്രവര്‍ത്തകര്‍ക്കുപരിക്കേറ്റു. അബ്ദുല്‍ സലിം സി,ടികെ സൈദു,എകെ ഹഖീം,ടികെ അബ്ബാസ്,എകെസി ജാഫര്‍ തുങ്ങിയവര്‍ക്കാണ് പരിക്കേറ്റത്.
സുന്നികളുടെ സ്ഥലം കൈയ്യേറി മദ്രസ നിര്‍മിച്ച ചേളാരികള്‍ക്കെതിരെ പരാതിനല്‍കിയതില്‍ അരിശംപൂണ്ടാണ് സുന്നിപ്രവര്‍ത്തകര്‍ക്കുനേരെ സംഘടിത ആക്രമണമുണ്ടായത്. ഇന്ന് മഗ്‌രിബിന് ശേഷമായിരുന്നു സംഭവം.
ആക്കോട്ട സുന്നികളുടെ കൈവശത്തിലുള്ള സ്ഥലം കൈയ്യേറി ചേളാരി വിഭാഗം മദ്രസ നിര്‍മിച്ചതിനെതിരെ കലക്ടര്‍ക്ക് പരാതിനല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കലക്ടറുടെ നിര്‍ദേശാനുസരണം വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും അനധികൃത നിര്‍മാണം സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സ്‌റ്റേ ഓര്‍ഡര്‍ വകവെക്കാതെ ചേളാരി വിഭാഗം മദ്രനിര്‍മാണവുമായി മുന്നോട്ടുപോയി. ഇതിനിടെയാണ് ഇന്ന വൈകീട്ട് അനധികൃത നിര്‍മാണത്തിനെതിരെ പരാതി നല്‍കിയ സുന്നി പ്രവര്‍ത്തകനെ ചേളാരി ഗുണ്ടകള്‍ ആക്കോട് അങ്ങാ
ടിയില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചത്. ഇത് തടയാന്‍ ശ്രമിച്ച മറ്റുപ്രവര്‍ത്തകരേയും സംഘംചേര്‍ന്നെത്തിയ ചേളാരി ഗുണ്ടകള്‍ മര്‍ദിച്ച് അവശനാക്കുകയായിരുന്നു.