Kerala
നെഹ്‌റുവിനെതിരായ ലേഖനം: രാജ്യദ്രോഹക്കുറ്റം ചുമത്തണം: യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: നെഹ്‌റുവിനെതിരെ കേസരിയില്‍ ബിജെപി നേതാവ് എഴുതിയ ലേഖനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. ലേഖനമെഴുതിയ ബി ഗോപാലകൃഷ്ണനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.
ആര്‍എസ്എസ് മുഖപത്രമായ കേസരിയില്‍ ഗോഡ്‌സേ വധിക്കേണ്ടിയിരുന്നത് നെഹ്‌റുവിനേയാണ്, ഗാന്ധിയേയല്ലെന്ന സൂചന നല്‍കുന്നതരത്തിലാണ് ലേഖനം എഴുതിയത്. ഇന്ത്യാ വിഭജനവും ഗാന്ധി വധവും പോലുള്ള ദേശീയ ദുരന്തങ്ങള്‍ക്ക് കാരണം നെഹ്‌റുവാണെന്നും ഗോഡ്‌സെയ്ക്ക് ഉന്നം തെറ്റിയെന്ന് വിലയിരുത്തിയാല്‍ നിഷേധിക്കാനാകില്ലെന്നും ലേഖനത്തില്‍ പറയുന്നു. ആര്‍എസ്എസ് നേതാവും ബിജെപി സംസ്ഥാന സമിതിയംഗവുമായ ബി ഗോപാലകൃഷ്ണന്‍ കേസരിയില്‍ എഴുതിയ “ആരാണ് ഗാന്ധി ഘാതകന്‍” എന്ന പരമ്പരയിലാണ് വിവാദ പരാമര്‍ശങ്ങള്‍.
---- facebook comment plugin here -----