Connect with us

Kerala

ആര്‍എസ്എസ് ഗോഡ്‌സെയെ മഹത്വ വല്‍ക്കരിക്കുന്നു: സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: ഗാന്ധിഘാതകനായ ഗോഡ്‌സേയെ മഹത്വവല്‍ക്കരിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നെന്ന് കെപിസിപി പ്രസിഡന്റ് വി എം സുധീരന്‍. ഗാന്ധിജിയേയും നെഹ്‌റുവിനേയും തേജോവധം ചെയ്യാനുള്ള ശ്രമം അപലപനീയനമാണ്. ബിജെപി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സുധീരന്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
ഗോഡ്‌സെ ഗാന്ധിയെ അല്ല നെഹിറുവിനെയായിരുന്നു കൊല്ലേണ്ടിയിരുന്നതെന്ന തരത്തില്‍ ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ “കേസരി”യില്‍ എഴുതിയിരുന്നു. ഇതിനെതിരെയാണ് കെപിസിസി രംഗത്തെത്തിയത്.

Latest