Connect with us

Ongoing News

ദേശീയ പാത 45 മീറ്റര്‍ വീതിയില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കേരളത്തില്‍ ദേശീയപാത 45 മീറ്റര്‍ വീതിയില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 30 മീറ്റര്‍ ആക്കണമെന്ന കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം തള്ളിയതിനെത്തുടര്‍ന്നാണിത്. ഭൂവുടമകള്‍ക്ക് വിപണി വില തന്നെ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാത 17, 47 എന്നിവയുടെ വികസനം ഉടന്‍ നടപ്പാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ഭൂമി നല്‍കില്ലെന്ന ഉടമകളുടെ നിലപാട് അംഗീകരിക്കില്ല. ദേശീയ പാതക്കും എല്‍എന്‍ജി പൈപ്പ് ലൈനിനുമുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ സര്‍വകലാശാലളുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ മെച്ചപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍വകലാശാലകുളെ വിമര്‍ശിക്കുന്നവര്‍ ഒരു വശം മാത്രമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest