Connect with us

Kerala

ചാരക്കേസ്: മുഖ്യമന്ത്രിയുടെ നടപടി രാജ്യദ്രോഹപരം: ചെറിയാന്‍ ഫിലിപ്പ്

Published

|

Last Updated

കോഴിക്കോട്: ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം രാജ്യദ്രോഹപരമാണെന്ന് ചെറിയാന്‍ ഫിലിപ്പ്. ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റത്തെ തകര്‍ത്ത രാജ്യാന്തര ഗൂഢാലോചനയുടെ ഭാഗമായ കള്ളക്കേസാണിത്. കരുണാകരനെ അട്ടിമറിക്കാന്‍ ഉപാധിയാക്കിയ കേസില്‍ തന്റെ പങ്കാളിത്തം പുറത്തുവരുമെന്ന് ഭയന്നാണ് ഉമ്മന്‍ചാണ്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാത്തത്. ചാരക്കേസിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈയെടുക്കണമെന്നും ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടു.
ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം ഹൈക്കോടതി തള്ളിയിരുന്നു.

---- facebook comment plugin here -----

Latest