Connect with us

Kerala

ചാരക്കേസ്: കോടതി വിധി മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഹൈക്കോടതി വിധിയെ മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിധി പഠിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സിബിഐ ആവശ്യം മുന്‍നിര്‍ത്തിയായിരുന്നു ഹൈക്കോടതി ഉത്തരവ്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു. നടപടി എടുത്തില്ലെങ്കില്‍ എന്തുചെയ്യണമെന്ന് ആലോചിക്കുമെന്നും കെട്ടച്ചമച്ച കേസിന്റെ പേരില്‍ കരുണാകരന്‍ മാനസികമായും നമ്പി നാരായണന്‍ ശാരീരികമായും പീഡിപ്പക്കപ്പെട്ടെന്നും മുരളി പറഞ്ഞു.

---- facebook comment plugin here -----

Latest