International
ന്യൂയോര്‍ക്കില്‍ ഡോക്ടര്‍ക്ക് എബോള സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ എബോള ബാധിതരെ ചികിത്സിച്ച ഡോക്ടര്‍ക്ക് എബോള രോഗം സ്ഥിരീകരിച്ചു.സന്നദ്ധ സംഘനടകളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ക്രെയ്ഗ് സ്‌പെന്‍സറിനാണ് രോഗം പിടിപെട്ടത്. കഴിഞ്ഞയാഴ്ചവരെ ഡോ. ക്രെയ്ഗ് ഗിനിയയില്‍ എബോള ബാധിതര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഡോ. ക്രെയ്ഗിനെ ന്യൂയോര്‍ക്കിലെ ബെലിവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നത് തടയുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ സ്വീകരിച്ചതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പറഞ്ഞു.
---- facebook comment plugin here -----