Kerala
കുട്ടനാട് പാക്കേജ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ചു

തിരുവനന്തപുരം: കുട്ടനാട് പാക്കേജ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ചു. പാക്കേജിനു കീഴിലുള്ള രണ്ട് പദ്ധതികള്‍ 2016 ഡിസംബര്‍ വരെയും മറ്റു രണ്ട് പദ്ധതികള്‍ അടുത്ത മാര്‍ച്ച് വരെയുമാണ് നീട്ടിയത്. ഇതു സംബന്ധിച്ച് കേന്ദ്ര ജല കമീഷന്റെ ഉത്തരവ് ലഭിച്ചതായി മന്ത്രി പി ജെ ജോസഫ് അറിയിച്ചു.
കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കേന്ദ്രം നല്‍കിയ തുക പോലും ചെലവാക്കിയില്ലെന്നും വിമര്‍ശം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പദ്ധതി നടപ്പാക്കാന്‍ കൂടുതല്‍ സാവകാശം ആവശ്യത്തെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കുകയായിരുന്നു.
---- facebook comment plugin here -----