Connect with us

Kerala

മോദിയുടെ ചൂണ്ടയില്‍ തരൂര്‍ കൊത്താന്‍ പാടില്ലായിരുന്നുവെന്ന് കെസി ജോസഫ്

Published

|

Last Updated

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൂണ്ടയില്‍ ശശി തരൂര്‍ എംപി കൊത്താന്‍ പാടില്ലായിരുന്നുവെന്ന് മന്ത്രി കെസി ജോസഫ്. ശുചിത്വഭാരതമെന്ന ആശയം പുതുതായി ആരും കണ്ടുപിടിച്ചതല്ല. കാലങ്ങളായി നാം അതിനായി ശ്രമിച്ചുകൊണ്ടിരിക്കയാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഗാന്ധിജിയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന ശുചീകരണ യജ്ഞം പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ്. അതിനു പിന്തുണയുമായി പോയ തരൂര്‍ പാര്‍ട്ടി തീരുമാനം പാലിക്കാന്‍ ബാധ്യസ്ഥനാണ്. പാര്‍ട്ടിക്ക് ദോഷകരമായ എന്തു നടപടി ആരു സ്വീകരിച്ചാലും അത് ശരിയല്ല. എന്നാല്‍ തരൂര്‍ ബിജിപിയിലേക്കു പോകുമെന്ന പ്രചാരണം ശരിയാണെന്നു തനിക്ക് തോന്നുന്നില്ലെന്നും കെസി ജോസഫ് പറഞ്ഞു.

---- facebook comment plugin here -----

Latest