Connect with us

First Gear

മാരുതി സ്വിഫ്റ്റിന്റെ പരിഷ്‌കരിച്ച മോഡല്‍ വിപണിയിലെത്തി

Published

|

Last Updated

മധ്യവര്‍ഗത്തിന്റെ പ്രിയപ്പെട്ട വാഹനമായ മാരുതി സ്വിഫ്റ്റിന്റെ പരിഷ്‌കരിച്ച മോഡല്‍ വിപണിയിലെത്തി. നിലവിലുള്ള മോഡലിനെക്കാള്‍ 10 ശതമാനത്തിലധികം ഇന്ധനക്ഷമതയാണ് പരിഷ്‌കരിച്ച മോഡലിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഡീസലിന് ലിറ്ററിന് 25. 2 കിലോമീറ്ററും പെട്രോളിന് 20.4 കിലോമീറ്ററുമാണ് കമ്പനി പറയുന്ന മൈലേജ്. 1.2 പെട്രോള്‍ എഞ്ചിന്റെ കരുത്ത് 85.8 ബി എച്ച് പിയില്‍ നിന്ന് 83.1 ബി എച്ച് പി ആയി കുറച്ചാണ് ഉയര്‍ന്ന ഇന്ധനക്ഷമത കൈവരിക്കാന്‍ സ്വിഫ്റ്റിനെ സഹായിച്ചത്. ഇതോടെ ഹാച്ച്ബാക്ക് മോഡലുകളില്‍ ഏറ്റവുമധികം മൈലേജ് ഉള്ള മോഡല്‍ എന്ന വിശേഷണം സ്വിഫ്റ്റ് സ്വന്തമാക്കി.

മുന്‍വശത്തെ തേനീച്ചക്കൂടിന് സമാനമായ ഗ്രില്‍, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങിയവയാണ് പരിഷ്‌കരിച്ച സ്വിഫ്റ്റിന്റെ പ്രധാന സവിശേഷതകള്‍. പെട്രോള്‍ മോഡലുകളുടെ വില 4.42 ലക്ഷം രൂപയില്‍ തുടങ്ങുമ്പോള്‍ ഡീസല്‍ വേരിയന്റിന് 5.56 ലക്ഷം മുതല്‍ 6.95 ലക്ഷം വരെയുമാണ് വില.

Latest