Connect with us

International

അമേരിക്കയുടെ ഡ്രോണ്‍ ആക്രമണം അവസാനിപ്പിക്കണം:പാക്കിസ്ഥന്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനകത്ത് യു എസ് നടത്തിക്കൊണ്ടിരിക്കുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ നിര്‍ത്താന്‍ പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അല്‍ ഖാന്‍ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാന്റെയും പാകിസ്ഥാന്റെയും പ്രത്യേക പ്രതിനിധികളെ ഉള്‍പ്പെടുത്തി യു എസ് ഉന്നത ഉദ്യോഗസ്ഥര്‍ വിളിച്ചു ചേര്‍ത്ത് യോഗത്തിലാണ് ചൗധരി ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാന്‍ മറ്റു രാജ്യങ്ങളോടുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതും വിലപ്പെട്ടതുമാണ്. അവരുടെ പരമാധികാരത്തെ വകവെച്ച് കൊടുക്കാന്‍ പാകിസ്ഥാന് ബാധ്യതയുണ്ട്. പാക്കിസ്ഥാന്റെ പരമാധികാരവും എല്ലാവരും വകവെച്ച് തരണമെന്നും ചൗധരി പറഞ്ഞു.

Latest