Connect with us

National

2ടുജി കേസ്: രാജയ്ക്കും കനിമൊഴിക്കുമെതിരെ കുറ്റം ചുമത്തി

Published

|

Last Updated

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജ, കനിമൊഴി, ഡിഎംകെ നേതാവ് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ എന്നിവര്‍ക്കെതിരെ പ്രത്യേക കോടതി കുറ്റം ചുമത്തി. പണം തിരിമറിക്കെതിരായ വകുപ്പുപ്രകാരമാണ് പ്രത്യേക കോടതി കുറ്റം ചുമത്തിയിരിക്കുന്നത്.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം കോടതി അംഗീകരിച്ചു. രണ്ട്് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഇവരെകൂടാതെ മറ്റു 16 പേര്‍ക്കെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. ഡിബി ഗ്രൂപ്പിന് ടെലികോം ലൈസന്‍സ് ലഭിക്കുന്നതിന് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്ന 19 പേരും 200 കോടിയുടെ അനധികൃത ഇടപാട് നടത്തിയതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ടമെന്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

Latest