Connect with us

National

ഭൂമി ഇടപാടിലൂടെ റോബര്‍ട്ട് വാദ്ര 44 കോടി ലാഭമുണ്ടാക്കിയെന്ന് സി എ ജി

Published

|

Last Updated

vadraചണ്ഡിഗഡ്: ഹരിയാനയിലെ ഭൂമിയിടപാടിലൂടെ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്ര 44 കോടിയോളം രൂപ ലാഭമുണ്ടാക്കിയതായി സി എ ജിയുടെ കരട് റിപ്പോര്‍ട്ട്. നിയമലംഘനത്തിന് ഹരിയാന സര്‍ക്കാര്‍ കൂട്ടുനിന്നതായും സി എ ജി കണ്ടെത്തിയിട്ടുണ്ട്.

ടൗണ്‍ഷിപ്പ് നിര്‍മിക്കാനെന്ന പേരില്‍ ഗുഡ്ഗാവില്‍ കുറഞ്ഞ വിലയ്ക്ക് ഭൂമി സ്വന്തമാക്കിയ വാദ്ര അത് ഡി എല്‍ എഫിന് മറിച്ചുവിറ്റതിലൂടെ 43.66 കോടി രൂപ നേട്ടമുണ്ടാക്കിയെന്നാണ് സി എ ജി റിപ്പോര്‍ട്ട് പറയുന്നത്.

അതിനിടെ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച വാദ്രക്കെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നു. വധേരയുടെ എസ് പി ജി സുരക്ഷ എടുത്തു കളയണമെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി ചോദിച്ചു. വാദ്ര നിരുപാധികം മാപ്പുപറയണമെന്ന് ബ്രോഡ്കാസ്റ്റ് എഡിറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Latest