Connect with us

Kerala

കാന്തപുരത്തിന്‌ കര്‍മഭൂമിയില്‍ പൗര സ്വീകരണം

Published

|

Last Updated

KARA

കോഴിക്കോട്: കന്നടയുടെ ഹൃദയം തൊട്ട് തിരിച്ചെത്തുന്ന യാത്രാനായകന് കര്‍മഭൂമിയില്‍ പൗര സ്വീകരണം നല്‍കി. കര്‍ഷക ഗ്രാമങ്ങളും മഹാനഗരങ്ങളും ടിപ്പുവിന്റെ പടയോട്ടഭൂമിയും സൗഹൃദത്തിന്റെ സ്‌നേഹച്ചരടില്‍ കോര്‍ത്തു കെട്ടിയ കര്‍ണാടക യാത്രാ നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് നല്‍കിയ സ്വീകരണം കോഴിക്കോടിന്റെ ആദരമായി.
രാവിലെ 9.30 ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരാണ് പങ്കെടുത്തത്.
എം കെ രാഘവന്‍ എം പി, എം ഐ ഷാനവാസ് എം പി, കെ മുരളീധരന്‍ എം എല്‍ എ, അഡ്വ. പി ടി എ റഹീം എം എല്‍ എ, അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, പോരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, വി പി എം ഫൈസി വില്ല്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, സയ്യിദ് തുറാബ് അസ്സഖാഫി, ജലീല്‍ സഖാഫി കടലുണ്ടി, കലാം മാവൂര്‍, ബി ജെ പി ദേശീയ സമിതി അംഗം അഡ്വ. പി എസ് ശ്രീധരന്‍പിള്ള, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി പി എം സാഹിര്‍, ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, പി വി ചന്ദ്രന്‍, സി ഡി എ ചെയര്‍മാന്‍ എന്‍ സി അബൂബക്കര്‍, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി, ഡി സി സി പ്രസിഡന്റ് കെ സി അബു, സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം മെഹബൂബ്, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, എന്‍ സി പി ജില്ലാ ജനറല്‍ സെക്രട്ടറി പി സുധാകരന്‍ എന്നിവര്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest