Connect with us

National

ദാദാഹയാത്തില്‍ തര്‍ക്ക പരിഹാരത്തിനുള്ള വഴി തുറന്നു

Published

|

Last Updated

മംഗളൂരു: തീര്‍ഥാടന കേന്ദ്രമായ ചിക്ക്മംഗ്ലൂര്‍ ദാദാഹയാത്തിനെ ചൊല്ലിയുള്ള ഹിന്ദു- മുസ്‌ലിം തര്‍ക്കത്തില്‍
കര്‍ണാടയാത്രക്കിടെ പരിഹാര സാധ്യത തെളിഞ്ഞു. കര്‍ണാടക യാത്രക്ക് ചിക്ക്മംഗ്ലൂരില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ദേശം
കാന്തപുരം മുന്നോട്ട് വെച്ചത്. ഒരു മേശക്ക് ചുറ്റുമിരുന്ന്
സംസാരിച്ച് പ്രശ്‌നം തീര്‍ക്കണമെന്ന കാന്തപുരത്തിന്റെ നിര്‍ദേശം വേദിയിലുണ്ടായിരുന്ന മുഴുവന്‍ മതമേലധ്യക്ഷന്‍മാരും അംഗീകരിക്കുകയായിരുന്നു. തുടര്‍ ചര്‍ച്ചകള്‍ക്കുള്ള നടപടികള്‍ കൂടി സ്വീകരിച്ച ശേഷമാണ് കാന്തപുരം മടങ്ങിയത്.

 

Latest