Connect with us

Ongoing News

സച്ചിന്‍ പറഞ്ഞത് സത്യമല്ലെന്ന് ചാപ്പല്‍

Published

|

Last Updated

ന്യൂഡല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആത്മകഥയില്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതയല്ലെന്ന് ഇന്ത്യന്‍ മുന്‍കോച്ച് ഗ്രെഗ് ചാപ്പല്‍. ദ്രാവിഡിനെ മാറ്റി സച്ചിനോട് നായക സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പട്ടിട്ടില്ല. സച്ചിന്‍ പറയുന്നത് സത്യമല്ലെന്നും ചാപ്പല്‍ പറഞ്ഞു. ഒരിക്കല്‍ മാത്രമേ സച്ചിന്റെ വീട്ടില്‍ പോയിട്ടുള്ളൂ. അത് സച്ചിന്‍ ചികിത്സയില്‍ കഴിയവേയാണ്. അന്ന് തന്റെ കൂടെ രണ്ടുപേര്‍ ഉണ്ടായിരുന്നെന്നും ചാപ്പല്‍ പറഞ്ഞു.
മറ്റന്നാള്‍ പുറത്തിറങ്ങാനിരിക്കുന്ന “പ്ലേയിംഗ് ഇറ്റ് മൈ വേ” എന്ന ആത്മകഥയിലാണ് സച്ചിന്‍ ചാപ്പലിനെതിരെ എഴുതുന്നത്. 2007 ലോകകപ്പിന് തൊട്ടുമുമ്പ് ദ്രാവിഡിനെ പുറത്താക്കി തന്നെ പുതിയ ക്യാപ്റ്റനാക്കാന്‍ ചാപ്പല്‍ പദ്ധതിയിട്ടിരുന്നെന്നാണ് സച്ചിന്‍ വെളിപ്പെടുത്തിയത്. ഇരുവര്‍ക്കും കൂടി വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കാമെന്നും ചാപ്പല്‍ പറഞ്ഞു. എന്നാല്‍ താന്‍ ഇതിനു കൂട്ടുനിന്നില്ലെന്നും സച്ചിന്‍ വ്യക്തമാക്കി. ഈ പരാമര്‍ശങ്ങള്‍ വിവാദമായതോടെയാണ് ചാപ്പല്‍ സച്ചിനെതിരെ രംഗത്തെത്തിയത്.

Latest