Kerala
പുകവലി സമരം നടത്താന്‍ ആലോചന
കണ്ണൂര്‍: പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചതിനെതിരെ പുകവലി സമരം നടത്താന്‍ ആലോചന. കണ്ണൂരിലെ ഒരു കൂട്ടം ആളുകളാണ് പുതിയ സമരം പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. ഈ മാസം കണ്ണൂര്‍ പഴയ ബസ്റ്റാന്റ് പരിസരത്ത് സമരം നടത്താനാണ് ആലോചന. തീയതി നിശ്ചയിച്ചിട്ടില്ല.
പൊതുസ്ഥലങ്ങളില്‍ പുകവലിക്കാന്‍ ആഗ്രഹിക്കുന്നവരെ തടയരുതെന്നാണ് ഇവരുടെ ആവശ്യം. അല്ലെങ്കില്‍ സര്‍ക്കാര്‍ പ്രത്യേകം സ്ഥലങ്ങള്‍ ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ബീഡി, സിഗരറ്റ് വില്‍പന നിരോധിക്കാത്ത സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ പുകവലിക്കാന്‍ അനുമതി നല്‍കാത്തത് ജനാധിപത്യവിരുദ്ധമാണെന്നാണ് ഇവരുടെ നിലപാട്.
---- facebook comment plugin here -----