First Gear
വരുന്നൂ....പറക്കും കാര്‍
കഥകളിലും കാര്‍ട്ടൂണുകളിലും മാത്രം പരിചയമുള്ള പറക്കുന്ന കാറുകള്‍ യാഥാര്‍ത്ഥ്യമാവുന്നു. വിയന്നയിലെ ഹോഫ്ബര്‍ഗ് പാലസില്‍ നടന്ന പയനീര്‍ ഫെസ്റ്റില്‍ പറക്കും കാറിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചു. കാറിന്റെ പ്രാഥമിക രൂപമാണ് പ്രദര്‍ശനത്തിനെത്തിയത്. ഇതിന് ഏകദേശം ഒരു മിനി വാനിന്റെ രൂപമാണുള്ളത്. 100 കുതിരശക്തി നല്‍കുന്ന ഫോര്‍ സിലിണ്ടര്‍ റോട്ടക്‌സ് എഞ്ചിനുള്ള പറക്കും കാറിന് മണിക്കൂറില്‍ 100 മുതല്‍ 500 മൈല്‍ വരെ വേഗതയില്‍ പറക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
കോക്പിറ്റില്‍ ഇരട്ട നാവിഗേഷന്‍ സിസ്റ്റമാണുള്ളത്. കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് കാറിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. ജി പി എസ്, ഓട്ടോ പൈലറ്റ്, എമര്‍ജന്‍സി പാരച്ച്യൂട്ട് തുടങ്ങിയ സംവിധാനങ്ങളും പറക്കും കാറിലുണ്ട്. 2017ല്‍ കാര്‍ വിപണിയിലെത്തുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
---- facebook comment plugin here -----