National
2ജി അഴിമതി: കനിമൊഴിക്കെതിരായ ജാമ്യമില്ലാ വാറണ്ട് പിന്‍വലിച്ചു

ന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്നതിന് ഡി എം കെ നേതാവ് കരുണാനിധിയുടെ മകളും എം പിയുമായ കനിമൊഴിക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് കോടതി പിന്‍വലിച്ചു. കനിമൊഴിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായി മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
കേസിന്റെ അന്തിമ വിചാരണക്ക് കനിമൊഴി ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. കേസില്‍ ജാമ്യം നേടി കഴിഞ്ഞ ആഗസ്റ്റ് 20നാണ് കനിമൊഴി ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
---- facebook comment plugin here -----