Connect with us

Kerala

ടി പി വധക്കേസ്: ഭരണ-പ്രതിപക്ഷ മുന്നണികള്‍ അട്ടിമറിച്ചെന്ന് കെ കെ രമ

Published

|

Last Updated

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഭരണ-പ്രതിപക്ഷ മുന്നണികള്‍ അട്ടിമറിച്ചെന്ന് കെ കെ രമ. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവനയില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മുന്നണി വിടുകയാണ് വേണ്ടതെന്നും രമ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കുമെന്നും രമ പറഞ്ഞു.

ഇടതു മുന്നണി നടത്തുന്ന സമരങ്ങള്‍ അഡ്ജസ്റ്റ്‌മെന്റായി മാറുന്നെന്ന ആക്ഷേപം ഉണ്ടെന്ന് പന്ന്യന്‍ ഇന്നലെ പറഞ്ഞിരുന്നു. ടി പി ചന്ദ്രശേഖരന്‍, ജയകൃഷ്ണന്‍ വധക്കേസുകളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു.