Kerala
ബാലു വധക്കേസ്: എം എം മണിയുടെ പങ്ക് അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍
കൊച്ചി: വണ്ടിപ്പെരിയാര്‍ ബാലു വധക്കേസില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മണിയുടെ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം വെണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസില്‍ മണിയുടെ പങ്ക് അന്വേഷിക്കണമെന്നും സര്‍ക്കാര്‍ ആവശ്യം ഉന്നയിച്ചു.
അടിമാലി പത്താം മൈലില്‍ നടത്തിയ പ്രസംഗത്തിലാണ് ബാലു വധത്തെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. 2004 ഒക്ടോബര്‍ 20നായിരുന്നു കേസിനാസ്പദമായി സംഭവം. ബാലുവിനെ പത്തംഗസംഘം വെട്ടി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
---- facebook comment plugin here -----