National
അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ വധശിക്ഷ ശ്രീലങ്ക റദ്ദാക്കി
ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കയിലെ ജയിലില്‍ കഴിയുന്ന അഞ്ചു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ വധശിക്ഷ റദ്ദാക്കി. സര്‍ക്കാറിന്റെ തീരുമാനം ശ്രീലങ്കന്‍ വാര്‍ത്താവിതരണ മന്ത്രി പ്രഭ ഗണേശന്‍ ഇന്ത്യന്‍ ഹൈക്കമീഷണറെ അറിയിക്കുകയായിരുന്നു.
രാമേശ്വരം സ്വദേശികളായ എമേഴ്‌സണ്‍, അഗസ്റ്റസ്, വില്‍സണ്‍, ലാംഗ്ലെറ്റ്, പ്രസാദ് എന്നിവരെയാണ് മോചിപ്പിക്കുന്നത്. മയക്കുമരുന്ന് കടത്തിയ കേസില്‍ ശ്രീലങ്കന്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ശിക്ഷയ്‌ക്കെതിരെ ഇന്ത്യന്‍ ഹൈക്കമീഷന്‍ ശ്രീലങ്കയിലെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിുകയും ചെയതു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ശ്രീലങ്കന്‍ സര്‍ക്കാറിന്റെ തീരുമാനം. പുതിയ തീരുമാനത്തിന്റെ പശ്ചാതലത്തില്‍ അപ്പീല്‍ പിന്‍വലിക്കാന്‍ ശ്രീലങ്ക ഇന്ത്യന്‍ ഹൈമീഷനോട് നിര്‍ദേശിച്ചിട്ടുണ്ട്.