Kerala
പ്ലസ്ടു കേസ്: നാലു മാസത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്ലസ് ടു കേസ് നാലുമാസത്തിനകം തീര്‍പ്പാക്കാന്‍ ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കുട്ടികളെ പ്രവേശിപ്പിച്ച സ്‌കൂളുകള്‍ക്ക് അധ്യയനം തുടരാം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം ഒരുക്കണം. വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം നഷ്ടമാകരുതെന്നും കോടതി ആവശ്യപ്പെട്ടു.
ഹയര്‍ സെക്കന്ററി ഡയറക്ടര്‍ ശിപാര്‍ശ ചെയ്യാത്ത സ്‌കൂളുകള്‍ക്ക് പ്ലസ് ടു അനുവദിക്കരുതെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി ഉത്തരവോടെ 20ഓളം സ്‌കൂളുകള്‍ക്ക് പ്ലസ്ടു അനുവദിച്ചത് റദ്ദാക്കേണ്ടിവന്നിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ അപ്പീല്‍ തള്ളി. തുടര്‍ന്ന് മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്.
---- facebook comment plugin here -----