Connect with us

Sports

കളിക്കളത്തില്‍ ആരാണ് ഈ ഡാന്‍?

Published

|

Last Updated

ആരാധകര്‍ക്കിടയില്‍ സൂപ്പര്‍ ഡാന്‍ എന്നറിയപ്പെടുന്ന ഇതിഹാസമാണ് ലിന്‍ ഡാന്‍. അഞ്ച് തവണ ലോക കിരീടവും രണ്ട് ഒളിമ്പിക് സ്വര്‍ണവും നേടിയ ലോക ബാഡ്മിന്റണിലെ എക്കാലത്തെയും വലിയ താരങ്ങളില്‍ ഒരാളാണ് ലിന്‍ ഡാന്‍. കൂടാതെ അഞ്ച് തവണ ആള്‍ ഇംഗ്ലണ്ട ചാമ്പ്യന്‍ഷിപ്പിലും ലിന്‍ ഡാന്‍ കീരീടം നേടിയിട്ടുണ്ട്. ബാഡ്മിന്റണ്‍ ലോകത്തെ സുപ്രധാനമായ ഒമ്പത് മത്സരങ്ങളില്‍ കിരീടം നേടിക്കൊണ്ട് സൂപ്പര്‍ ഗ്രാന്‍ഡ്സ്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒളിമ്പിക് മെഡല്‍, ലോക ചാമ്പ്യന്‍ഷിപ്പ്, ലോക കപ്പ്, തോമസ് കപ്പ്, സുദീര്‍മാന്‍ കപ്പ്, സൂപ്പര്‍സീരീസ് മാസ്റ്റേഴ്‌സ് ഫൈനല്‍, ആള്‍ ഇംഗ്ലണ്ട് ഓപ്പണ്‍, ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് എന്നീ കപ്പുകളാണ് ലിന്‍ ഡാന്‍ നേടിയിട്ടുള്ളത്. ഇതുവരെയായി 56 ചാമ്പ്യന്‍ഷിപ്പുകളിലാണ് ലിന്‍ ഡാന്‍ കിരീടം നേടിയിട്ടുള്ളത്. പത്തൊമ്പത് തവണ റണ്ണര്‍ അപ്പും.