National
കാശ്മീര്‍ മുഖ്യമന്ത്രിയുടെ വീടിനു സമീപം വെടിവയ്പ്പ്
കാശ്മീര്‍: ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ വസതിക്കു സമീപം വെടിവയ്പ്പ്. ബിഎസ്എഫ് ജവാനാണ് വെടിവച്ചത്. ജവാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സൈനികന്റെ കൈയിലെ ഓട്ടോമാറ്റിക് റൈഫിള്‍ അബദ്ധത്തില്‍ പൊട്ടിയതാണെന്നാണ് റിപ്പോര്‍ട്ട്. ജവാനെ മാനസികമായി അസ്വസ്ഥനായി കാണപ്പെട്ടെന്ന് പൊലീസ് അറിയിച്ചു. സംഭവ സമയത്ത് മുഖ്യമന്ത്രി വസതിയില്‍ ഉണ്ടായിരുന്നില്ല. സമീപവാസികള്‍ മുഖ്യമന്ത്രിയുടെ വീടിനു നേരെ ആക്രമണം നടക്കുന്നെന്ന് കരുതി ആശങ്കാകുലരായി. തന്റെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ വിശ്വാസമുണ്ടെന്ന് ഉമര്‍ ട്വീറ്റ് ചെയ്തു.
---- facebook comment plugin here -----