Techno
ബ്ലൂ ടിക് തലവേദന മാറുന്നു: വാട്‌സ് ആപ്പ് പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി
ഉപയോക്താക്കളുടെ വിമര്‍ശനത്തിന് കാരണമായ ബ്ലൂ ടിക് സംവിധാനം പരിഷ്‌കരിക്കാന്‍ വാട്‌സ് ആപ്പ് അധികൃതര്‍ തീരുമാനിച്ചു. വാട്‌സ് ആആപ്പ് സന്ദേശങ്ങള്‍ സ്വീകര്‍ത്താവ് വായിച്ചോ എന്നറിയാനുള്ള സംവിധാനമാണ് ബ്ലൂ ടിക്. സന്ദേശം അയച്ചതായി വ്യക്തമാക്കുന്ന ഒരു ടിക്കും സ്വീകര്‍ത്താവ് അത് വായിച്ചതായി വ്യക്തമാക്കുന്ന രണ്ട് ടിക്കുമായിരുന്നു നിലവിലുള്ള സംവിധാനം.
സന്ദേശം വായിച്ചിട്ടും സ്വീകര്‍ത്താവ് മറുപടി അയക്കുന്നില്ലെന്ന് സന്ദേശം അയച്ചവര്‍ക്ക് ബ്ലൂ ടിക് സംവിധാനത്തിലൂടെ മനസ്സിലാക്കാനാവും. ഇത് ഉപയോക്താക്കളുടെ വിമര്‍ശനത്തിന് കാരണമായതോടെയാണ് പരിഷ്‌കരിക്കാന്‍ വാട്‌സ് ആപ്പ് അധികൃതര്‍ തീരുമാനിച്ചത്.
ബ്ലൂ ടിക് പ്രവര്‍ത്തനരഹിതമാക്കാനുള്ള സംവിധാനമാണ് പുതിയ ഭേദഗതി. ഇതോടു കൂടി സന്ദേശം സ്വീകര്‍ത്താവിന് ലഭിച്ചു എന്ന് ഉറപ്പാക്കുന്ന ഇരട്ട ടിക്കുകളും അപ്രത്യക്ഷമാകും. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാകും പുതിയ സേവനം ലഭ്യമാകുക.