Oddnews
ഭാര്യ എപ്പോഴും വാട്‌സ് ആപ്പില്‍; വിവാഹമോചനമാവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയെ സമീപിച്ചു

കുടുംബകാര്യങ്ങള്‍ ശ്രദ്ധിക്കാതെ ഏതുസമയവും വാട്‌സ് ആപ്പില്‍ മുഴുകി നില്‍ക്കുന്ന ഭാര്യയില്‍ നിന്ന് വിവാഹമോചനമാവശ്യപ്പെട്ട് സൗദി യുവാവ് കോടതിയെ സമീപിച്ചു. തന്റെ ഭാര്യ ഉണര്‍ന്നിരിക്കുന്ന സമയത്തിന് മുക്കാല്‍ ഭാഗവും ഫോണില്‍ തന്നെയാണെന്ന് ഇയാള്‍ കുറ്റപ്പെടുത്തുന്നു. സുഹൃത്തുക്കളുമായി വാട്‌സ ്ആപ്പില്‍ ചാറ്റ് ചെയ്യുകയാണ് പ്രധാന പരിപാടി. കുടുംബത്തിലെ കാര്യങ്ങളോ മക്കളുടെ ആവശ്യങ്ങളോ ശ്രദ്ധിക്കാന്‍ ഇവര്‍ക്ക് സമയമില്ലെന്നും പരാതിയില്‍ പറയുന്നു.
ഏതു സമയവും വാട്‌സ് ആപ്പില്‍ ആയതിനാല്‍ ഇയാള്‍ വാട്‌സ് ആപ്പിലൂടെ ഭാര്യക്ക് സന്ദേശങ്ങള്‍ അയച്ചെങ്കിലും അതിനൊന്നും മറുപടി ലഭിച്ചില്ല. അവര്‍ സന്ദേശങ്ങള്‍ വായിച്ചു എന്നതിന് ബ്ലൂ ടിക്കുകള്‍ തെളിവായി. ഇതോടെയാണ് വിവാഹമോചനം നേടാന്‍ യുവാവ് തീരുമാനിച്ചത്.
---- facebook comment plugin here -----