National
പാക് സൈനികര്‍ക്ക് പരിശീലനം നല്‍കുന്നെന്ന വാര്‍ത്ത ചൈന നിഷേധിച്ചു

ബീജിങ്: പാകിസ്ഥാന്‍ സൈനികര്‍ക്ക് ചൈനീസ് സൈന്യം പരിശീലനം നല്‍കുന്നെന്ന വാര്‍ത്ത ചൈന തള്ളി. റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹോങ് ലീ വ്യക്തമാക്കി. ഇത്തരം മാധ്യമ വാര്‍ത്തകള്‍ക്ക് ആധികാരിക തെളിവുകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കാശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ രജൗരി സെക്ടറില്‍ പാകിസ്ഥാന്‍ സൈനികര്‍ക്ക് ചൈനീസ് സേന പരിശീലനം നല്‍കുന്നതായി ബിഎസ്എഫ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
---- facebook comment plugin here -----