National
ഗുജറാത്ത് വംശഹത്യ: നാനാവതി കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ഗാന്ധിനഗര്‍: ഇന്ത്യന്‍ ചരിത്രത്തിലെ എക്കാലത്തെയും കറുത്ത ഏട് 2002ലെ ഗുജറാത്ത് വംശഹത്യയെക്കുറിച്ച് അന്വേഷിച്ച നാനാവതി കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2000 പേജിലധികം വരുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്ന് ജസ്റ്റിസ് നാനാവതി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അദ്ദേഹം വെളിപ്പെടുത്തിയില്ല.
ആയിരത്തിലധികം പേര്‍ കൊലപ്പെട്ട വംശഹത്യ കഴിഞ്ഞ ഒരു വ്യാഴവട്ടത്തിന് ശേഷമാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 2008ല്‍ ഗോധ്ര സംഭവത്തെക്കുറിച്ച് നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2002 മാര്‍ച്ച് മൂന്നിനാണ് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നാനാവതി കമ്മീഷനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.
---- facebook comment plugin here -----