Connect with us

National

കല്‍ക്കരിപ്പാടം ലേലം: കരട് നിര്‍ദേശങ്ങള്‍ പുറത്തിറക്കി

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടങ്ങളുടെ ലേലം സംബന്ധിച്ച കരട് മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ആരോപണത്തെതുടര്‍ന്ന് സുപ്രീം കോടതി ലൈസന്‍സ് റദ്ദാക്കിയ 74 കല്‍ക്കരിപ്പാടങ്ങളുടെ ലേലം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. പൊതുജനാഭിപ്രായം തേടുന്നതിന് വേണ്ടിയാണിത്.. കല്‍ക്കരിപ്പാടങ്ങള്‍ക്ക് ഇനി ഇ-ലേലം നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രണ്ട് ഘട്ടങ്ങളായിട്ടായിരിക്കും ലേലം നടത്തുക.
കല്‍ക്കരിപ്പാടങ്ങളുടെ ആദ്യ ലേലം അടുത്ത വര്‍ഷം ഫെബ്രുവരി പതിനൊന്നിന് നടക്കുമെന്ന് കല്‍ക്കരി സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു. കല്‍ക്കരിപ്പാടങ്ങളുടെ ലേല പ്രക്രിയ 2015 മാര്‍ച്ച് മൂന്നോടെ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം ഇനിമുതല്‍ ഇ ലേലം മാത്രമേ നടക്കൂ. ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് പരിധിയും നിശ്ചയിച്ചിട്ടുണ്ട്. കല്‍ക്കരിപ്പാടങ്ങലു#െ അടിസ്ഥാന വില സംബന്ധിച്ച് അടുത്തമാസം 22നകം സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളും. ഓരോ കല്‍ക്കരപ്പാടവും സ്ഥിതി ചെയ്യുന്ന ഭൂപ്രദേശത്തിന്റെ സവിശേഷത കണക്കിലെടുത്താവും ലേല തുക തീരുമാനിക്കുക.

---- facebook comment plugin here -----

Latest