Techno
ആന്‍ഡ്രോയിഡ് ടാബ്‌ലെറ്റുമായി നോക്കിയ തിരിച്ചെത്തുന്നു
സാംസംഗും ആപ്പിളും തരംഗമായി മാറിയ സ്മാര്‍ട് ഫോണ്‍ ലോകത്ത് പിന്തള്ളപ്പെട്ടുപോയ നോക്കിയ തിരിച്ചെത്തുന്നു. എന്‍1 എന്ന ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുമായാണ് നോക്കിയ മൊബൈല്‍ ഡിവൈസ് രംഗത്തേക്ക് തിരിച്ചെത്തുന്നത്. അടുത്ത വര്‍ഷം ആദ്യം ചൈനയിലാവും ടാബ്‌ലറ്റ് ആദ്യമെത്തുക. ഏതാണ്ട് 15,000 രൂപക്ക് (249 ഡോളര്‍) അവതരിപ്പിക്കുന്ന ടാബ് മറ്റു വിപണികളിലും പിന്നീട് എത്തിക്കുമെന്ന് നോക്കിയ ഉല്‍പന്ന വിഭാഗം മേധാവി പറഞ്ഞു.
മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് ബിസിനസ് മൈക്രോസോഫ്റ്റിന് 700 കോടിയിലേറെ ഡോളറിന് വിറ്റ നോക്കിയ വീണ്ടും ഈ രംഗത്തേക്ക് ചുവടുവ്ക്കുമെന്ന് ആരും കരുതിയതല്ല. ഏവര്‍ക്കും ഇഷ്ടപ്പെടുന്ന ആന്‍ഡ്രോയിഡ് ടാബ് ആകും എന്‍1 എന്ന് നോക്കിയ പ്രതിനിധി പറഞ്ഞു. ഐപാഡ് മിനിയോടു സാമ്യമുള്ള ടാബ്‌ലറ്റ് ഹെല്‍സിങ്കിയിലെ ഒു ടെക്‌നോളജി മേളയില്‍ നോക്കിയ പ്രദര്‍ശിപ്പിച്ചിരുന്നു.
ഗോറില്ല ഗ്ലാസ് 3യുടെ സംരക്ഷണത്തോടെയുള്ള 7.9 ഇഞ്ച് എല്‍ ഇ ഡി ബാക്ക്‌ലൈറ്റ് ഡിസ്‌പ്ലേ, 64 ബിറ്റ് 2.3 ജിഗാഹേര്‍ട്‌സ് ഇന്റല്‍ ആറ്റം ഇസഡ്3580 പ്രൊസസര്‍, 2 ജി ബി റാം, 32 ജി ബി ഇന്‍ബില്‍റ്റ് മെമ്മറി, എട്ട് മെഗാപിക്‌സല്‍ ക്യാമറ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.