Kerala
മാറാട്: തൊഗാഡിയക്ക് എതിരായ കേസ് പിന്‍വലിക്കുന്നു

തിരുവനന്തപുരം: മാറാട് സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസംഗത്തിന് വിശ്വഹിന്ദു പരിശത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയക്ക് എതിരെ എടുത്ത കേസ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കോഴിക്കോട് റൂറല്‍ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കേസ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതി കുമ്മനം രാജശേഖരന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി.
2003ല്‍ കോഴിക്കോടട് മുതലക്കുളം മൈതാനിയില്‍ തൊഗാഡിയ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. മുതലക്കുളത്തെ ചടങ്ങിന് പോലീസ് അനുമതി നിഷേധിച്ചുവെങ്കിലും ഇത് അവഗണിച്ച് തൊഗാഡിയ പ്രസംഗിച്ചു. വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രസ്താവനയാണ് അന്ന് തൊഗാഡിയ നടത്തിയത്. തുടര്‍ന്ന് കസബ പോലീസ് തൊഗാഡിയക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
---- facebook comment plugin here -----