Connect with us

International

ഒബാമ കാശ്മീര്‍ പ്രശ്‌നം ചര്‍ച്ചയാക്കണമെന്ന് ശരീഫ്

Published

|

Last Updated

ഇസ്‌ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കാശ്മീര്‍ പ്രശ്‌നം ചര്‍ച്ചയാക്കണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെത്തുമ്പോള്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് ആവശ്യം. ഫോണ്‍ സംഭാഷണത്തിനിടെയാണ് ശരീഫിന്റെ ആവശ്യം.
ഏഷ്യയുടെ സ്ഥിരതയ്ക്കും സമാധാനത്തിനും സാമ്പത്തിക സഹകരണത്തിനും കാശ്മീര്‍ പ്രശ്‌നം പരിഹരിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ട് ഇന്ത്യാ സന്ദര്‍ശന വേളയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യപ്പെട്ടതെന്ന് നവാസ് ശരീഫിന്റെ ഓഫീസ് അറിയിച്ചു. ഉടന്‍ തന്നെ പാകിസ്ഥാന്‍ സന്ദര്‍ശിക്കാമെന്ന് ശരീഫ് ഉറപ്പ് നല്‍കിയതായും ഓഫീസ് അറിയിച്ചു.

Latest