Connect with us

Kerala

സി പി ഐ തെറ്റ് പറ്റിയാല്‍ തിരുത്തുന്ന പാര്‍ട്ടി: പിണറായിക്ക് പന്ന്യന്റെ മറുപടി

Published

|

Last Updated

തിരുവനന്തപുരം: തെറ്റുപറ്റിയാല്‍ തിരുത്തുന്ന പാര്‍ട്ടിയാണ് സി പി ഐ എന്ന് പന്ന്യന്‍ രവീന്ദ്രന്‍. ലോക്‌സഭാ തിരഞ്ഞെടപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അതിന് ഉദാഹരണമാണ്. എന്നാല്‍ മറ്റു ചില പാര്‍ട്ടികള്‍ ഇത് ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു. പിളര്‍പ്പിന് ശേഷം ഒരുപാട് തവണ തെറ്റുതിരുത്തേണ്ടി വന്ന പാര്‍ട്ടിയാണ് സി പി ഐ എന്ന് പിണറായി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് പന്ന്യന്റെ പ്രതികരണമുണ്ടായത്.

തെറ്റ് ചെയ്യാത്തവരാണെന്നാണ് ചിലരുടെ വിചാരം. ഇവര്‍ക്ക് തെറ്റുതിരുത്തിയേ മുന്നോട്ടുപോകാനാകൂ. തെറ്റുതിരുത്തുന്നത് മോശമാണെന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്. എന്നാല്‍ ഐക്യത്തോടുകൂടി മാത്രമേ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മുന്നോട്ടുപോകാനാകൂവെന്നും പന്ന്യന്‍ വ്യക്തമാക്കി.

Latest