Kerala
സി പി എമ്മിന് ആര്‍ എസ് എസ് ബന്ധമുണ്ടായിരുന്നുവെന്ന് കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: സി പി എമ്മിന് ആര്‍ എസ് എസുമായി ബന്ധമുണ്ടായിരുന്നുവെന്ന് സി പി ഐ നേതാവ് കാനം രാജേന്ദ്രന്‍. ആര്‍ എസ് എസ് ബന്ധം ആദ്യം പറഞ്ഞത് ജനറല്‍ സെക്രട്ടറിയായിരുന്ന സുന്ദരയ്യയാണ്. ഇത് തിരുത്തണമെന്ന സുന്ദരയ്യയുടെ പ്രമേയം കേന്ദ്ര കമ്മിറ്റി തള്ളിയിരുന്നു. പിണറായിയെ ചരിത്രം ഓര്‍മിപ്പിക്കേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1977 ല്‍ ഉദുമ നിയമസഭാമണ്ഡലത്തില്‍ കെ ജി മാരാര്‍ ആരുടെ സ്ഥാനാര്‍ഥിയായിരുന്നുവെന്നും കാനം ചോദിച്ചു.
ആര്‍ എസ് എസ്, ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുമായി ഒരു ഘട്ടത്തിലും സി പി എം ബന്ധമുണ്ടാക്കിയിട്ടില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ബി ജെ പി നേതാക്കളോടൊപ്പം തങ്ങളും ജയിലില്‍ കിടന്നിരുന്നു. അന്ന് അധികാരത്തിലിരുന്നവര്‍ ഈ ആളുകളെയെല്ലാം ശത്രുക്കളായി കണ്ടതിന്റെ പേരില്‍ ഇവരെല്ലാം കൂട്ടുകൂടിയവരാണെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അതിന് ഞങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്നുമായിരുന്നു പിണറായി പറഞ്ഞത്. ഇതിന് മറുപടിയായാണ് സി പി എമ്മിന്റെ ആര്‍ എസ് എസ് ബന്ധം ഓര്‍മിപ്പിച്ച് കാനം രംഗത്തെത്തിയിരിക്കുന്നത്.