International
ഇന്ത്യക്ക് ഭീഷണിയായി ബ്രഹ്മപുത്രയില്‍ കൂറ്റന്‍ ചൈനീസ് ഡാം
ബീജിംഗ്: ഇന്ത്യക്ക് ഭീഷണിയാകും വിധം ഹിമാലയന്‍ നദിയായ ബ്രഹ്മപുത്രയില്‍ ചൈന കൂറ്റന്‍ ഹൈഡ്രോപവര്‍ അണക്കെട്ട് നിര്‍മിച്ചു. അണക്കെട്ട് ഭാഗീകമായി പ്രവര്‍ത്തനം തുടങ്ങിയതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യക്കും ബംഗ്ലാദേശിനും കനത്ത ഭീഷണി ഉയര്‍ത്തുന്ന തരത്തിലാണ് ഡാമിന്റെ നിര്‍മാണം. ഡാം പണിയുന്നതില്‍ ഇന്ത്യ നേരത്തെ ചൈനയെ ആശങ്ക അറിയിച്ചിരുന്നു. വൈദ്യുതി ഉത്പാദനത്തിനായി ചെറിയ ഡാമാണ് നിര്‍മിക്കുന്നത് എന്നായിരുന്നു ചൈനയുടെ മറുപടി. എന്നാല്‍ അരുണാചല്‍ പ്രദേശിലേക്കും ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കുമുള്ള ബ്രഹ്മപുത്ര നദിയുടെ ഒഴുക്കിനെ ബാധിക്കും വിധത്തില്‍ കൂറ്റന്‍ ഡാമാണ് ചൈന നിര്‍മിച്ചിരിക്കുന്നത്. ഉത്തരന്ത്യേന്‍ സംസ്ഥാനങ്ങളില്‍ മിന്നല്‍ പ്രളയത്തിന് ഡാം കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സമുദ്രനിരപ്പില്‍ നിന്നും 3300 മീറ്റര്‍ ഉയരത്തിലാണ് ഡാം സ്ഥിതി ചെയ്യുന്നത്. ഡാമിന്റെ ആദ്യ ഘട്ടം ഞായറാഴ്ചമുതല്‍ പ്രവര്‍ത്തനം തുടങ്ങി. ശേഷിക്കുന്ന അഞ്ച് ഘട്ടങ്ങള്‍ അടുത്ത വര്‍ഷത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. 510000 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രോ പവര്‍ ഡാമില്‍ പ്രതിവര്‍ഷം രണ്ടര ലക്ഷം കോടി കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ്
ചൈനീസ് പദ്ധതി.