Connect with us

National

ചെന്നൈ ടീമിനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കേണ്ടതല്ലേയെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിനെതിരെ സുപ്രീംകോടതിയുടെ നിരീക്ഷണം. ഐപിഎല്ലില്‍ നിന്ന് ചെന്നൈ ടീമിനെ അയോഗ്യരാക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ചെന്നൈയെ പുറത്താക്കാന്‍ മാത്രം തെളിവുകള്‍ ഒത്തുകളി വിവാദത്തെ കുറിച്ച് അന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടുതല്‍ അന്വേഷണത്തിന്റെ ആവശ്യമില്ല. മുദ്ഗല്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെ നടപടിയെടുക്കണം. സുപ്രീംകോടതി ഇക്കാര്യത്തില്‍ അന്തിമ വിധി പുറപ്പെടുവിച്ചില്ലെങ്കിലും ചെന്നൈയെ പുറത്താക്കേണ്ടി വരുമെന്ന പരാമര്‍ശം ബിസിസിഐ മുന്‍ പ്രസിഡന്റ് ശ്രീനിവാസനും ചെന്നൈക്കും തിരിച്ചടിയാണ്.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യഥാര്‍ത്ഥ ഉടമകളാരെന്ന് വ്യക്തമാക്കണം. ശ്രീനിവാസന്റെ ഇന്ത്യാ സിമന്റ്‌സിന് ടീമുമായുള്ള ബന്ധവും വ്യക്തമാക്കണം. ഇന്ത്യാ സിമന്റ്‌സിന് ധോണിക്ക് പ്രധാന സ്ഥാനമാണുള്ളത്. ഇത് ഗൗരവമേറിയതാണ്. ശ്രീനിവാസന്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുദ്ഗല്‍ റിപ്പോര്‍ട്ടില്‍ കുറ്റാരോപിതരായവര്‍ ആരും മത്സരിക്കാന്‍പാടില്ലെന്നും കോടതി ഉത്തരവിട്ടു.

Latest