Connect with us

Kerala

ചാരക്കേസ്: സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്ന് ആഭ്യന്തര മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കെ മുരളീധരന്റേയും പത്മജയുടേയും നിലപാടും സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്നാണ്. ഹൈക്കോടതി നിര്‍ദേശം സംബന്ധിച്ച മറ്റുനിലപാടുകള്‍ സര്‍ക്കാര്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ഹൈകോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന 2011 ജൂണിലെ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയായിരുന്നു കോടതി ഉത്തരവ്. സിബി മാത്യൂസ്, കെ കെ ജോഷ്വാ, എസ് വിജയന്‍ എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന സിബിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപിതനായ ഐഎസ്‌ഐര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹരജി അനുവദിച്ചായിരുന്നു കോടതി ഉത്തരവ്. സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് അപ്പീല്‍ പോകുമെന്ന് സിബി മാത്യൂസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

Latest